ചിത്രം - ഞാന്‍ ഏകനാണ്
സത്യന്‍ അന്തിക്കാട് - എം ജി രാധാകൃഷ്ണന്‍ - യേശുദാസ്, ചിത്ര
പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം....
നീ അഴകിന്‍ കതിരായ് അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെന്‍ വിഷാദം...
ദേവീ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍...
ദേവാ നിന്‍ ജീവനില്‍ മോഹം ശ്രുതി മീട്ടുമ്പോള്‍..
സുന്ദരം സുരഭിലം സുഖലാളനം..
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം...
നാണം ചൂടും കണ്ണില്‍ ദാഹം ഒളിമിന്നുമ്പോള്‍..
നാണം ചൂടും കണ്ണില്‍ ദാഹം ഒളിമിന്നുമ്പോള്‍..
ഒരു കുടം കുളിരുമായ് വരവേല്‍ക്കുമോ...
എന്റെ ഇക്കിളി കൂട്ടില്‍ ഇത്തിരി ഇടമേകുമോ...