ചിത്രം - സതി
പി ഭാസ്കരന്‍ - ദക്ഷിണാമൂര്‍ത്തി - യേശുദാസ് , പി സുശീല
പ്രത്യൂഷ പുഷ്പമേ.. പ്രത്യൂഷ പുഷ്പമേ..
മുഗ്ദ്ധനൈര്‍മ്മല്യമേ ചൊല്ലുമോ നീ..
പാതി വിരിഞ്ഞ നിന്‍ വിഹ്വലനേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം...
പ്രത്യൂഷപുഷ്പമേ...
പാവം നിന്‍ ആരാമവാതുക്കല്‍ നില്‍ക്കുമീ
പാമരരൂപിയാം പാട്ടുകാരന്‍..
ദീര്‍ഘപ്രതീക്ഷതന്‍ പൂക്കൂട നിന്‍ നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിയ്ക്കുകില്ലേ...
പ്രത്യൂഷപുഷ്പമേ....
ആ രാഗഗായക തന്‍ പരിദേവന
വീണാ നിനാദം ശ്രവിച്ചനേരം..
ഓര്‍ത്തു നില്‍ക്കാതെയാ പൂവൊരു സന്ദേശം
കാറ്റിന്റെ കയ്യില്‍ കൊടുത്തയച്ചു...
പ്രത്യൂഷപുഷ്പമേ....
ലോകം ചിരിക്കട്ടെ നാകം പഠിക്കട്ടെ
സ്നേഹത്തിന്‍ പൂക്കൂട എന്റെ ലക്ഷ്യം..
പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാല്‍ ആര്‍ക്കു ചേതം..