ചിത്രം - അനുഭവങ്ങളേ നന്ദി
യൂസഫ് അലി - ദേവരാജന്‍ - യേശുദാസ്
അനുഭവങ്ങളേ നന്ദി...
നന്ദി നന്ദി നന്ദി...
അശ്രുകണങ്ങളേ നന്ദി..
നന്ദി നന്ദി നന്ദി...
അപാര ജീവിത വിദ്യാലയത്തിലെ
ആചാര്യന്‍മാരേ... നന്ദി...
ഒഹോ ഒഹോ ഓഹോഹോ...
കല്‍പ്പനയൊരുക്കിയ മന്ദാരമാലകള്‍
കനകമെന്നേ കരുതി...
എടുക്കുവാന്‍ ചെന്നപ്പോള്‍ കൈവന്നതെന്തേ..
കൊതിച്ചതോ.. വിധിച്ചതോ..
കണ്ണീര്‍മഷിയാല്‍ എഴുതിയതാരീ
ജീവിതമെന്നൊരു കവിത..
ഓ ഓ ഓ..
സായംസന്ധ്യതന്‍ സിന്ദൂരരേഖകൾ
ശാശ്വതമെന്നേ കരുതി..
നിമിഷങ്ങളകന്നപ്പോള്‍ കൈവന്നതെന്തേ..
പ്രകാശമോ.. പാഴിരുളോ...
വേദനക്കടലില്‍ നീന്തിയാല്‍ കാണാം
വേദാന്തമെന്നൊരു തീരം...
ഒ ഓ ഓ ഓ...