ചിത്രം - അന്വേഷണം
ശ്രീകുമാരന്‍ തമ്പി -എം കെ അര്‍ജ്ജുനന്‍ - യേശുദാസ് ,എസ് ജാനകി
മാനത്തു നിന്നൊരു നക്ഷത്രം വീണു..
മണ്ണില്‍ വന്നപ്പോള്‍ കന്യകയായി..
കന്യകതന്‍ ചിരി കനകവസന്തം
കണ്മണിതന്‍ ചുണ്ടില്‍ കസ്തൂരിഗന്ധം..
നക്ഷത്രപ്പൂവിനെ എത്തിപ്പിടിച്ചു
സ്വപ്നം പോലൊരു പ്രേമസ്വരൂപൻ
പ്രേമസ്വരൂപന്‍...
മണ്ണിലെ വര്‍ണ്ണങ്ങള്‍ ചൂടിയ പൂവേ
വിണ്ണിലേക്കെന്നെ ഉയര്‍ത്തുകയില്ലേ...
നിന്‍ അനുഭൂതി തന്‍ സ്വര്‍ണ്ണരഥത്തില്‍
എന്നെക്കൂടി ഇരുത്തുകയില്ലേ...
ഇരുത്തുകയില്ലേ...
സുന്ദര ശീതള ഹേമന്തമായ് നീ
എന്നെയും വാരിപ്പുണരുകയില്ലേ ...
ഓമനസ്വപ്നങ്ങള്‍ പൂക്കളം തീര്‍ക്കും
ഓരോ ബിന്ദുവും കോരിത്തരിയ്ക്കും...
കോരിത്തരിയ്ക്കും....