ചിത്രം - വിധിച്ചതും കൊതിച്ചതും
പൂവച്ചല്‍ ഖാദര്‍ - രവീന്ദ്രന്‍ - യേശുദാസ്
ഇടവാ കായലിന്‍ അയല്‍ക്കാരീ...
അറബിക്കടലിന്‍ കളിത്തോഴീ..
ഗ്രാമീണതയുടെ ആടകളണിയും
വെണ്‍കുളമേ വിണ്‍മണ്ഡലമേ...
ചുവന്നപൂവുകള്‍ അഴകില്‍ വിടര്‍ത്തി
ഋതുമതിയായ് നീ എന്നാലും..
മംഗല്യമാകാത്ത മഞ്ജുളാംഗീ.. നിന്റെ
കസ്തൂരി ഗന്ധം നുകരട്ടേ..
നിന്‍ കളിത്തോണികള്‍ തുഴയും ഞാന്‍..
നിന്‍ മുടിപ്പീലികള്‍ തഴുകും ഞാന്‍...
നിറഞ്ഞ ലജ്ജതന്‍ കണികള്‍ നിരത്തി
കളഭവുമായ് നീ നില്‍ക്കുമ്പോള്‍..
വേണാടിന്‍ സീമന്ത തമ്പുരാട്ടീ...നിന്റെ
പൊന്നമ്പലനടയില്‍ വന്നോട്ടേ..
നിന്‍ മണിനാദത്തില്‍ ഉണരും ഞാന്‍..
നിന്‍ ഗായത്രിയില്‍ അലിയും ഞാന്‍...