1.8.11

ചിത്രം - ദുര്‍ഗ്ഗ
വയലാര്‍ - ദേവരാജന്‍ - യേശുദാസ് , പി സുശീല

കാറ്റോടും മലയോരം...
കല്ലുകള്‍ പാടും മലയോരം..
കാട്ടിലെ കന്മദസൗരഭം പോലെ..
പാട്ടിലെ കവിതപോലെ..
പറന്നുവരൂ മനസ്സിന്‍ മുളങ്കുടില്‍ തുറന്നുതരൂ....

സര്‍ക്കസ്സു പന്തലില്‍ പൊന്നൂയലാടുന്ന
സ്വര്‍ഗ്ഗമേനകേ..
നീയെന്റെ കൈയ്യിലേയ്ക്കൊഴുകിയെത്തുമ്പോള്‍
നിനക്കെന്തൊരുന്മാദം...
അതു നിന്‍ ആലിംഗന വലയത്തിനുള്ളില്‍
നിറഞ്ഞു നില്‍ക്കാനുള്ളൊരുന്മാദം...

മറ്റൊരാളെയ്യുന്ന പൂവമ്പു കൊള്ളാത്ത
മന്ത്രവാദിനീ...
നീയെന്റെ വില്ലിന്റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍
നിനക്കെന്തൊരുത്സാഹം...
അതു നിന്‍ പ്രേമോഷ്മള ശരപഞ്ചരത്തില്‍
നൃത്തമാടാനുള്ളൊരുത്സാഹം...