ചിത്രം - ഉര്‍വശി ഭാരതി
തിക്കുറിശ്ശി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
കാര്‍ക്കൂന്തല്‍ക്കെട്ടിലെന്തിനു വാസനത്തൈലം...നിന്റെ
വാര്‍നെറ്റിത്തടത്തിലെന്തിനു സിന്ദൂരത്തിലകം...
മാനഞ്ചും കണ്ണിലെന്തിനൊരഞ്ജനക്കൂട്ട്.. നിന്റെ
തേന്‍ചോരും ചുണ്ടിലെന്തേ ചെമ്പരത്തിപ്പൂമൊട്ട്...
ചെമ്പരത്തിപ്പൂമൊട്ട്......
കളമൊഴി നീ മൊഴിയുമ്പോള്‍ കുയില്‍നാദം.. നിന്റെ
കണ്ണാടിക്കവിളില്‍ കാണാമെന്‍ രൂപം...
കൊഞ്ചിക്കൊഞ്ചി പുഞ്ചിരിച്ചാല്‍ പൂനിലാവെട്ടം...നിന്റെ
നെഞ്ചിലൊന്നു നോക്കിപ്പോയാല്‍ കണ്ണിന്നു തേരോട്ടം..
കണ്ണിന്നു തേരോട്ടം...
മന്ദം മന്ദം നടക്കുമ്പോള്‍ അരയന്നച്ചന്തം.. എന്‍
മാരിവില്ലേ മായൊല്ലേ നീയെന്റെ സ്വന്തം...
നെന്മേനി വാകപ്പൂവോ നിന്‍ മേനി..
നീയാണെന്‍ സൗന്ദര്യ സാമ്രാജ്യറാണി..
സാമ്രാജ്യറാണി...