1.8.11

ചിത്രം - തീര്‍ത്ഥയാത്ര
പി ഭാസ്ക്കരന്‍ - എ റ്റി ഉമ്മര്‍ - യേശുദാസ്

അനുവദിക്കൂ ദേവീ അനുവദിക്കൂ..
ചൈത്രദേവതയെ ആരാധിയ്ക്കാന്‍
ഉദ്യാനപാലകനെ അനുവദിക്കൂ..

സങ്കല്‍പ്പജാലത്താല്‍ കൊളുത്തീ ഞാനെന്റെ
സന്ധ്യാ സൗവര്‍ണ്ണ ദീപമാല...
ആത്മാവില്‍ മോഹന സ്വപ്നപുഷ്പാഞ്ജലി
അനുദിനം നടത്തുവാന്‍ അനുവദിക്കൂ..

ഓരോ ഹൃദയ സ്പന്ദനം തോറുമെന്‍
ആരാധനമണി മുഴങ്ങുന്നു..
ഓരോ വീർപ്പിലുമെന്‍ രാഗപൂജ തന്‍
മംഗള ശംഖധ്വനി ഒഴുകുന്നു..