ചിത്രം - കാട്ടുപോത്ത്
പി ഭാസ്കരന്‍ - ജെറി അമല്‍ദേവ് - യേശുദാസ്
പൂവല്ല പൂന്തളിരല്ല മാനത്തെ മണിവില്ലല്ല
മണ്ണിലേക്കു വിരുന്നുവന്ന മധുചന്ദ്രലേഖ..
ഇവള്‍ എന്‍ മനസ്സിന്‍ തന്ത്രികള്‍ മീട്ടും വീണാഗായിക..
ഇവള്‍ വീണാഗായിക...
തെനവിളയും പൊന്‍വയലല്ല തെന്മലതന്‍ ചെറുതേനല്ല
എന്റെ കണ്ണിനു ദര്‍ശനമേകിയ മായാരൂപിണി
ഇവള്‍ എന്റെ കണ്ണിന്‍ മുന്നില്‍പെട്ടാല്‍ മധുരോന്മാദിനി...
മധുരോന്മാദിനി....
മാമലതന്‍ പൂമയിലല്ല മണക്കുന്ന ചന്ദനമല്ല..
മാമകാശാവാനിലുദിച്ചൊരു സൗഭാഗ്യതാരം..
ഇവള്‍ പ്രേമനൗകയില്‍ ഞാനിറങ്ങിയ സങ്കല്പതീരം...
സങ്കല്പതീരം....
കളിപറയും കാട്ടാറല്ല കൈനാറിപ്പൂമണമല്ല...
കാത്തുകാത്തെന്‍ കൈയ്യില്‍ കിട്ടിയ കൈവല്യധാമം..
ഇവള്‍ പൂത്തു ജീവതമരുവില്‍ പൊന്തിയ സ്വര്‍ഗ്ഗീയാരാമം..
സ്വര്‍ഗ്ഗീയാരാമം...