1.8.11

ചിത്രം - ലൗലി
റ്റി വി ഗോപാലകൃഷ്ണന്‍ - എം കെ അര്‍ജ്ജുനന്‍ - യേശുദാസ്

എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...
മനസ്സില്‍ പടരും ചിതയില്‍ എന്നുടെ
മണിക്കിനാവുകള്‍ എരിയുമ്പോള്‍...
എല്ലാ ദുഃഖവും എനിയ്ക്കു തരൂ....
എന്റെ പ്രിയസഖി പോയ്‌വരൂ...

കഴിഞ്ഞകഥകള്‍ മറക്കുക നീ ഈ
കണ്ണിര്‍മുത്തിനു വിടപറയൂ...
മധുവിധുരാവുകള്‍ മാദകരാവുകള്‍
മദനോത്സവമായ് ആഘോഷിയ്ക്കൂ...

സുമംഗലീ നീ പോയ്‌വരു ജീവിത
സുഖങ്ങള്‍ നിന്നെ തഴുകട്ടേ..
ഇവിടെ ഞാനും എന്നോര്‍മ്മകളും
ഇരുളിന്നിരുളില്‍ അലയുകയായ്...