ചിത്രം - ഇരുട്ടിന്റെ ആത്മാവ്
പി ഭാസ്കരന്‍ - എം എസ് ബാബുരാജ് - എസ് ജാനകി
ഈറനുടുത്തുംകൊണ്ട് അംബരം ചുറ്റുന്ന
ഹേമന്തരാവിലെ വെണ്‍മുകിലേ...
കണ്ണീരില്‍ മുങ്ങിയൊരെന്‍ കൊച്ചുകിനാവുകള്‍
എന്തിനീ ശ്രീകോവില്‍ ചുറ്റിടുന്നു... വൃഥാ
എന്തിനീ ദേവനെ കൈകൂപ്പുന്നു...
കൊട്ടിയടച്ചൊരീ കോവിലിന്‍ മുന്നില്‍ ഞാന്‍
പൊട്ടിക്കരഞ്ഞിട്ടു നിന്നാലും....
വാടാത്ത പ്രതീക്ഷതന്‍ വാസന്തിപ്പൂമാല
വാങ്ങുവാന്‍ ആരാരും അണയില്ലല്ലോ...
മാനവ ഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ
മാനത്തു ചിരിക്കുന്ന വാര്‍ത്തിങ്കളേ..
മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍
നാടകം കണ്ടു കണ്ടു മടുത്തുപോയോ....