ചിത്രം - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തി പൂവേ...
അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ... സിന്ദൂരം...
ഉദയാസ്തമന പതാകകള്‍ പറക്കും
രഥവുമായ് നില്‍പ്പൂ കാലം..
പുഷ്പ രഥവുമായ് നില്‍പ്പൂ കാലം...
എതിരേല്‍പ്പൂ നമ്മേ എതിരേല്‍പ്പൂ..
പുതിയ ഹംസഗാനം.....
വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം..പുത്തന്‍
ഉഷസ്സെഴുന്നേല്‍ക്കും നേരം ..
വരുകില്ലേ കോര്‍ത്തു തരുകില്ലേ..
ഹൃദയരാഗമാല്യം....