ചിത്രം - സുജാത
മങ്കൊമ്പ് - രവീന്ദ്രജെയിന്‍ - യേശുദാസ്
കാളിദാസന്റെ കാവ്യഭാവനയെ
കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യമേ...
കാളിദാസന്റെ കാവ്യഭാവനയെ....
വസന്തസുഗന്ധത്താല്‍ അന്തഃരംഗത്തില്‍
മധുമഞ്ജുഷ നല്‍കും അനുരാഗമേ...
എന്റെ പ്രഭാതങ്ങള്‍ക്കഴകു കൂട്ടി നീ..
എന്റെ പ്രദോഷങ്ങള്‍ക്കിളമ കൂട്ടി..
മാളവകന്യക മൂകഭാവം
മാദകനെഞ്ചില്‍ ചാര്‍ത്തി നീ..
കൗമാര മാനസ ദാഹമോടെ...
സൗഭഗം ഉര്‍വശി ഏകി നീ..
ആലോലരാഗവര്‍ണ്ണം പകര്‍ന്നു നീ..
ആശ്രമതീരത്തെ മിഥുനങ്ങളില്‍..
എന്റെ ഏകാന്തത ധന്യമാക്കി നീ..
എന്റെ ഏകാഗ്രത വിശുദ്ധമാക്കി..