1.8.11

ചിത്രം-വിത്തുകള്‍
പി ഭാസ്കരന്‍-പുകഴേന്തി-യേശുദാസ്

അപാര സുന്ദര നീലാകാശം...
അനന്തതേ നിന്‍ മഹാസമുദ്രം.....

ഊഴിയും സൂര്യനും വാര്‍മതിയും
ഇതിലുയര്‍ന്നു നീന്തും ഹംസങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍
അലകളിലുലയും വെണ്‍‌നുരകള്‍..

അനാദികാലം മുതലേ ഈ
അജ്ഞാത കാമുകനകലെ..
ഏകാന്തതയുടെ മൗനഗാനമായ്
ഏതോ കാമുകിയെ കാത്തിരിപ്പൂ..

പൗര്‍ണ്ണമിതോറും സ്വപ്നത്തിലവള്‍ക്കായ്
സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു...
കാണാതൊടുവില്‍ വര്‍ഷമുകിലിനായ്
കദനക്കണ്ണീരൊഴുക്കുന്നൂ....