1.8.11

ചിത്രം - സ്നേഹം
യൂസഫ് അലി - പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് - യേശുദാസ്

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു...
മണ്ണില്‍ വീണുടയുന്ന തേന്‍‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു....

തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ
സങ്കല്‍പ്പമെന്നു വിളിച്ചു..
മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു...

മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു...
മറക്കുവാനാവാത്ത മൗനസംഗീതത്തെ
മാനസ്സമെന്നും വിളിച്ചു.....