1.8.11

ചിത്രം - ഞാന്‍ ഞാന്‍ മാത്രം
പി ഭാസ്കരന്‍ - ദേവരാജന്‍ - യേശുദാസ് , മാധുരി

മാനത്തെ പൂക്കടമുക്കില്‍..
മഴവില്ലിന്‍ മാല വില്‍ക്കും..
കരിമുകില്‍ കറുമ്പീ... കാക്കക്കറുമ്പീ...
നിന്റെ മാലയിലെത്ര നിറം
നിന്റെ മാലയ്ക്കെന്തു വില..

എന്തെല്ലാം എന്തെല്ലാം പൂ കൊണ്ടു കൊരുത്തു..
ചന്തം തുളുമ്പുമീ തൂമലര്‍മാല...
ഏതെല്ലാം ഏതെല്ലാം നാരുകളാല്‍ മെടഞ്ഞു
പൊട്ടിച്ചാല്‍ പൊട്ടാത്ത പൊന്‍മുത്തുമാല..

ഇന്ദ്രന്റെ നാട്ടിലെ ദശപുഷ്പമെടുത്തോ...
ചന്ദ്രന്റെ പൊന്നോണ പൂക്കളത്തില്‍ നിന്നോ...
പൂവായപൂവെല്ലാം നീ കൊണ്ടുവന്നു
പുടമുറി പൂമാലയെന്തിനു തീര്‍ത്തു...