1.8.11

ചിത്രം - ഉത്സവപ്പിറ്റേന്ന്
കാവാലം - ദേവരാജന്‍ - പി മാധുരി

പൂവിതള്‍ തൂവല്‍ തുമ്പാലേ...
പൂവിതള്‍ തൂവല്‍ തുമ്പാലേ
മാനസ ശ്രീലകവാതിലില്‍ നീയുരുമ്മി..
തൂവിയ പൂമ്പൊടിയും പൂന്തേനും പുരണ്ടൊരീ
ജീവിതം അമൃതിലും മധുരം മധുരം...

ഏകാന്തമാം....
ഏകാന്തമാം നിന്‍ നിമിഷങ്ങളിൽ‍
പ്രേമമൂകത മുഴക്കും വാചാലഭാവം
പടരാന്‍ കൊതിക്കും അരിമുല്ലയായ്...
പടരാന്‍ കൊതിക്കും അരിമുല്ലയായ്
പരതുന്നെന്നേ തളിരായ് മലരായ്
പരതുന്നെന്നേ തളിരായ് മലരായ്..
തളിരായ്....... മലരായ്.........

പൂന്തേന്‍തരിയോ...
പൂന്തേന്‍തരിയോ ഞാ‍ലിപ്പഴമോ
തൂവാതെ തൂവും കണ്ണീര്‍ക്കണമോ
ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ്...
ഉതിരാതെ ഉതിരും നിര്‍മ്മാല്യമായ്
വിളറുമോ..... തളരുമോ....
വിരിയാതെ വാടുമോ....
വിരിയാ‍തെ വാടുമോ....