1.8.11

ചിത്രം: സ്ത്രീ
പി ഭാസ്കരന്‍-ദക്ഷിണാമൂര്‍ത്തി- യേശുദാസ്

ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
‍പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലീ ചുംബനലഹരിയിൽ
‍പ്രേമസംഗീതമായ് നീ പുറത്തു വന്നു..

മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ
ഗാനനിര്‍ഝരി കേട്ട് തരിച്ചുനിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നൽ
‍താളമടിക്കാന്‍ പോലും മറന്നുപോയി..

ഇന്നലെയൊരു നവ വാസര സ്വപ്നമായി നീ
എന്‍ മനോമുകരത്തില്‍ വിരുന്നു വന്നു
ചൈത്ര സുഗന്ധത്തിന്റെ താലവൃന്ദത്തിന്‍ കീഴില്‍
മദ്ധ്യാഹ്ന മനോഹരി മയങ്ങിടുമ്പോള്‍..
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവസന്ത ശ്രീയെന്നപോലെ...
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നൂ...