4.8.11

ചിത്രം - ആദ്യരാത്രിക്കു മുന്‍പ്
പൂവച്ചല്‍ ഖാദര്‍ - ദേവരാജന്‍ - യേശുദാസ്

പ്രസാദമെന്തിനു വേറേ...
നിവേദ്യമെന്തിനു വേറേ..
പ്രിയമുള്ളവളേ നിന്നെ കണ്ടാല്‍
ദര്‍ശനമെന്തിനു വേറേ..ദേവീ
ദര്‍ശനമെന്തിനു വേറേ...

ഈറന്‍ ചാര്‍ത്തും ഈ വനഭംഗിയില്‍
ഈറനുടുത്തു നീ നില്‍ക്കുമ്പോള്‍..
മേലാസകലം കുളിരുന്നു.. നിന്റെ
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു..
മേനിയില്‍ ചേരാന്‍ കൊതിയ്ക്കുന്നു...

ഈണം മീട്ടും ഈ പുഴക്കരയിൽ
‍നാണവുമായ് നീ ഒഴുകുമ്പോള്‍..
മനസ്സിന്‍ താളം മുറുകുന്നു.. എന്റെ
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു..
മോഹങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു...