4.8.11

ചിത്രം - അമ്മിണി അമ്മാവന്‍
മങ്കൊമ്പ് - ദേവരാജന്‍ - യേശുദാസ്

രാജസൂയം കഴിഞ്ഞൂ എന്റെ
രാജയോഗം തെളിഞ്ഞൂ...
രുഗ്മിണി ഞാന്‍ നിന്‍ ഋതുശാന്തി മണ്ഡപത്തില്‍
പുഷ്പരഥത്തില്‍ വന്നണഞ്ഞു....

അനുരാഗവിവശയാം നിന്‍ അന്തഃരംഗത്തിന്‍
അഭിഷേകപൂജകള്‍ സഫലമായി....
വാസന്തദേവതേ....
വാസന്തദേവതേ നിന്നെ നിന്‍ കാര്‍വര്‍ണ്ണന്‍
വാദ്യമേളങ്ങളോടെ സ്വീകരിക്കും......
ആ ആ ആ ആ...

മണിപ്പീലിവിരുത്തും മയില്‍പ്പേടപോലെ നീ
മലര്‍മഞ്ചമെനിക്കായ് അലങ്കരിക്കൂ....
ശ്രാവണശാരികേ.....
ശ്രാവണശാരികേ നീ നിന്‍ മോഹത്തിന്‍
പൂവണിച്ചില്ലയിലൂയലാടൂ......
ആ ആ ആ ആ....