4.8.11

ചിത്രം - ഈ ഗാനം മറക്കുമോ
ഓ എൻ വി - സലിൽ ചൗധരി - യേശുദാസ്, വാണി ജയറാം

കുറുമൊഴിമുല്ലപ്പൂവേ എന്‍ ആത്മാവില്‍ ആകെ
വനജ്യോല്‍സ്നപോലെ ചിരിക്കൂ നീ ചിരിക്കൂ നീ
മണിമുകില്‍ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ
കുറുമൊഴിമുല്ലപ്പൂവേ....

ജന്മജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മളൊന്നിച്ചൊരേ യുഗ്മഗാനം പാടുമോ
ജന്മജന്മാന്തരങ്ങളില്‍ വീണ്ടും
നമ്മളൊന്നിച്ചിതേ യുഗ്മഗാനം പാടുമല്ലോ
നിത്യ പൗര്‍ണ്ണമി വിലാസനൃത്തം ആടുമോ
കണിമലര്‍‍ക്കൊന്നപോലെ പൊന്‍കാണിക്കപോലെ
കതിര്‍മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ

പാനപാത്രം നിറയ്ക്കുന്നതാരോ
വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതില്‍
പാനപാത്രം നിറയ്ക്കുന്നതാരോ
വീണമീട്ടി വിളിയ്ക്കുന്നതാരോ രാവിതിൽ
നൂറു പൂക്കളില്‍ വസന്തലാസ്യം കണ്ടുവോ
മണിമുകില്‍ പക്ഷി പാടും മയൂരങ്ങളാടും
മദാലസയാമം തളിര്‍ത്തല്ലോ തളിര്‍ത്തല്ലോ