ചിത്രം - ടാക്സി കാർ
ശ്രീകുമാരന്‍ തമ്പി - ആര്‍ കെ ശേഖര്‍ - കെ പി ബ്രഹ്മാനന്ദൻ
താമരപ്പൂ നാണിച്ചു...നിന്റെ
തങ്കവിഗ്രഹം വിജയിച്ചു....
പുളകം പൂക്കും പൊയ്ക പറഞ്ഞു
യുവതീ നീയൊരു പൂവായ് വിടരൂ....
പൂവായ് വിടരൂ....
നദിയുടെ ഹൃദയം ഞാന്‍ കണ്ടു.. നിന്‍
നടയില്‍ ഞാനാ ഗതി കണ്ടു
കാറ്റാം കാമുക കവി പാടി...
കരളേ നീയൊരു പുഴയായ് ഒഴുകൂ...
പുഴയായ് ഒഴുകൂ...
പൂവായ് ഓമന വിടരാമോ...നിന്നെ
പുല്‍കാം ഞാനൊരു ജലകണമായ്...
പുഴയായ് ഓമന ഒഴുകാമോ....
പുണരാം ഞാനൊരു കുളിര്‍കാറ്റായ്..
കുളിര്‍കാറ്റായ്......