ചിത്രം - ഉമ്മാച്ചു
പി ഭാസ്കരന്‍ - കെ രാഘവന്‍ - യേശുദാസ്
കല്പകത്തോപ്പന്യനൊരുവനു പതിച്ചു നല്‍കി..നിന്റെ
ഖല്‍ബിലാറടി മണ്ണിലെന്റെ ഖബറടക്കി ..
എന്റെഖബറടക്കി.....
മരിച്ചെന്നു നിനച്ചു നീ മണ്ണുകോരിയെറിഞ്ഞിട്ടും
മരണ പൊന്‍കിളിയിന്നും പിടയ്ക്കുന്നില്ലേ...
നെഞ്ചില്‍ പിടയ്ക്കുന്നില്ലേ......
പൊന്‍കിനാവിന്‍ കളിക്കോട്ട കണ്ണുനീരില്‍ കലങ്ങിപ്പോയ്
എന്നെ നീയിന്നായിരത്തിലൊരുത്തനാക്കി...
അന്യനൊരുത്തനാക്കി....
പാലുതന്നു വളര്‍ത്തി നിന്‍ പാഴ്‍ക്കണ്ണീര്‍ കുടിപ്പിച്ചു
ഏലുലാവും ബീവിയിന്നീ ചതി ചെയ്തല്ലോ..
പൊന്നേ ചതി ചെയ്തല്ലോ....