ചിത്രം - അവള്‍ അല്പം വൈകിപ്പോയി
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
വെള്ളിക്കുടക്കീഴെ അല്ലിക്കുടക്കീഴെ
പള്ളിയില്‍ പോകും മേഘങ്ങളേ....
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
യറുശലേം പുത്രിയെ കൊണ്ടു പോന്നു
ഞാന്‍ കൊണ്ടുപോന്നു.....
മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളിൽ
മെഴുകുതിരികള്‍ പൂവിടുമ്പോള്‍...
ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍
ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു.....
ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു.....
അധരം വിടര്‍ത്തുമീ അണിയറപ്പൂക്കളില്‍
അമൃതു ചൊരിയും യാമിനിയില്‍...
മിഴികൊണ്ടു മനസ്സിനു മദംകൂട്ടുമിവളെന്റെ
അനുരാഗ സര്‍വ്വസ്വമായിരിക്കും...
അനുരാഗ സര്‍വ്വസ്വമായിരിക്കും....