ചിത്രം - ചുവന്ന സന്ധ്യകള്‍
വയലാര്‍ - ദേവരാജന്‍ - ശ്രീകാന്ത്
ഇതിഹാസങ്ങള്‍ ജനിയ്ക്കും മുന്‍പേ
ഈശ്വരന്‍ ജനിയ്ക്കും മുന്‍പേ..
പ്രകൃതിയും കാലവും ഒരുമിച്ചു പാടി
പ്രേമം ദിവ്യമാമൊരനുഭൂതി......
പ്രേമം.... പ്രേമം.... പ്രേമം....
അന്നത്തെ ആദ്യാനുരാഗപുഷ്പങ്ങള്‍
അണ്ഡചരാചരങ്ങള്‍...
അവയുടെ ആകര്‍ഷണത്തില്‍ വിടര്‍ന്ന-
താണായിരം ജീവന്റെ നാളങ്ങള്‍...
അവര്‍ പാടി....
അവര്‍ പാടി നമ്മളേറ്റു പാടി...
അനശ്വരമല്ലോ പ്രേമം
അനശ്വരമല്ലോ പ്രേമം.....
പ്രേമം.... പ്രേമം....
അന്നത്തെ ആശ്ലേഷ രോമഹര്‍ഷങ്ങൾ
ആദിമന്വന്തരങ്ങള്‍...
അവയുടെ അഭിനിവേശങ്ങള്‍ കൊരുത്ത-
താണായിരം സംഗമയാമങ്ങള്‍...
അവര്‍ പാടി....
അവര്‍ പാടി നമ്മളേറ്റു പാടി...
അനശ്വരമല്ലോ പ്രേമം
അനശ്വരമല്ലോ പ്രേമം.....