4.8.11

ചിത്രം - കാലചക്രം
ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ - യേശുദാസ്

രാജ്യം പോയൊരു രാജകുമാരൻ
രാഗാര്‍ദ്ര മാനസ്സലോലന്‍...
ഒരു നോവിന്‍ വേദന ഉള്ളിലൊതുക്കി
ഒരു തണല്‍ തേടി നടന്നു....

ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെ കരയില്‍....
ഒരു ദുഃഖഗാനത്തിന്‍ താളം പോലെ
വിരഹിയവന്‍ വന്നു നിന്നു.....

മന്ദാരപ്പൂവനം മണ്ഡപമായി
പൂഞ്ചോല സ്വരധാരയായി...
ആ ദേവകന്യക കോരിത്തരിച്ചു
അവനെ സ്വയംവരം ചെയ്തു....

തങ്കനിലാവിന്റെ വിഗ്രഹം പോലൊരു
തങ്കക്കുരുന്നു പിറന്നു...
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലി കൊണ്ടു....