4.8.11

ചിത്രം - വികടകവി
പി ഭാസ്കരന്‍ - ജി ദേവരാജന്‍ - യേശുദാസ്,പി സുശീല

സങ്കല്‍പ്പനന്ദന മധുവനത്തില്‍ ഒരു
തങ്കച്ചിലമ്പൊലി കേട്ടുണര്‍ന്നു...
കേട്ടുണര്‍ന്നപ്പോള്‍ കേളീവിലോലയായ്
പാട്ടും മൂളി നീ മുന്നില്‍ വന്നു...

ആരു നീ എന്നു ഞാന്‍ ചോദിച്ചു
പൂക്കാരിയാണെന്നു നീ മെല്ലെ ചൊല്ലി...
തോഴിമാര്‍ വന്നെത്തി കുറിച്ചു
അങ്ങയുടെ ആരാമദേവത ഇവളല്ലേ..
ഈ ആരാമദേവത ഇവളല്ലേ
ഇവളല്ലേ.....

പൂവുകള്‍ നുള്ളി വിരല്‍ ചുവന്നു
കിനാവുകള്‍ നുള്ളി കൈകുഴഞ്ഞു....
ആരാമപാലകാ അനുരാഗഗായകാ
പൂജയ്ക്കെടുക്കാന്‍ പൂവേണോ...പ്രേമ
പൂജയ്ക്കെടുക്കാന്‍ പൂവേണോ....
പൂവേണോ.....