4.8.11

ചിത്രം - തേനരുവി
വയലാര്‍ - ദേവരാജന്‍ - യേശുദാസ്, മാധുരി

ദേവികുളം മലയില്‍... തേനരുവിക്കരയില്‍...
താനേ മുളച്ചൊരു താഴമ്പൂവിലെ വെള്ളിദേവാ...
ആവനാഴിയില്‍ അമ്പു തീര്‍ന്നോ കാമദേവാ...

ചൂഴേ ചൂഴേ ചുഴികുത്തി ചുറ്റും തടം വെട്ടി..
ഞാന്‍ നട്ടൊരു കുങ്കുമക്കൊടിയിലെ
ന്നാം തളിരില കട്ടവനേ....
താഴേക്കാട്ടില്‍ തെന വെതയ്ക്കാന്‍ വന്ന
ഞാനൊരടിയാട്ടി....
ഇനിമുതല്‍ ഇനിമുതല്‍ ഇനിമുതല്‍ നീയൊരു തമ്പുരാട്ടി....

ഓടപ്പുല്ലിന്‍ തഴ ചെത്തി ഓരോ കുഴല്‍ വെട്ടി.....
ഞാന്‍ നീട്ടിയ തേന്മുളനാഴികള്‍
ഒറ്റവലിയ്ക്കു കുടിച്ചവനേ...
ഒന്നാംകുന്നില്‍ തിരി പിടിയ്ക്കാന്‍ വന്ന
ഞാനൊരടിയാട്ടി...
ഇനിമുതല്‍ ഇനിമുതല്‍ ഇനിമുതല്‍ നീയൊരു തമ്പുരാട്ടി....