ചിത്രം - ഒരു സുന്ദരിയുടെ കഥ
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
അരയിലൊറ്റ മുണ്ടുടുത്ത പെണ്ണേ...
അണിവൈര കമ്മലിട്ട പെണ്ണേ...
ആടി വാ തുള്ളി ഓടിവാ....
ആടിമാസ പുലരി പെണ്ണേ....
പൊന്നുദയ പൊയ്കയില്‍ നിന്നോ..
പൊന്നമ്പല മതിലകത്തുന്നോ..
പോന്നു വന്നൂ നീ പോന്നു വന്നൂ
പൂന്തിങ്കള്‍ കലയുറങ്ങണപൂമുഖത്തൂന്നോ...
ഓ ഒ ഒ ഓ ഓ...
അസ്തമന കടപ്പുറത്തേയ്ക്കോ..
അന്ധകാര തുറമുഖത്തേയ്ക്കോ..
പോവതെങ്ങോ നീ പോവതെങ്ങോ..
ഭൂതങ്ങള്‍ പുകവലിയ്ക്കണബലിമുഖത്തേയ്ക്കോ...
ഓ ഒ ഒ ഓ ഓ...