ചിത്രം - നിത്യവസന്തം
എ പി ഗോപാലന്‍ - എം കെ അര്‍ജ്ജുനന്‍ - യേശുദാസ്
സുഗന്ധഭസ്മ കുറിതൊട്ടുനില്‍ക്കും
സന്ധ്യാദീപ മനോഹരി.....
കാര്‍ത്തികപൗര്‍ണ്ണമി കണിയിട്ടുനില്‍ക്കും നിൻ
കാതരമിഴികള്‍ കണ്ടു ഞാന്‍....നിന്‍
കാതരമിഴികള്‍ കണ്ടൂ ഞാന്‍....
ചിന്തതന്‍ ആരോമല്‍ ചിപ്പിയില്‍ നീയൊരു
ചിന്താമണിയായ് വിളഞ്ഞു...
പ്രണയത്തിന്‍ നവനീതിയില്‍
പ്രവാളരത്നമായ് കഴിഞ്ഞു..
കല്‍പ്പനാരാമത്തില്‍ നിത്യസ്നേഹത്തിന്റെ
കര്‍പ്പൂര കൊടിയായ് നീ പടര്‍ന്നു..
കളഭക്കുറി തൂകും പരിമളധന്യമാം
കല്‍ഹാരസൂനമായ് വിടര്‍ന്നു...