1.8.11

ചിത്രം - വിത്തുകൾ
‍പി ഭാസ്കരന്‍ - പുകഴേന്തി - യേശുദാസ്

മരണദേവനൊരു വരം കൊടുത്താല്‍..
മരിച്ചവരൊരു ദിനം തിരിച്ചുവന്നാല്‍..
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും..
ചിരിച്ചവര്‍ കണ്ണീര്‍ പൊഴിക്കും...

അനുതാപ നാടകവേദിയില്‍ നടക്കും
അഭിനയം കണ്ടവര്‍ പകയ്ക്കും..
അടുത്തവര്‍ അകലും..അകന്നവര്‍ അടുക്കും..
അണിയും വേഷം ചിലതഴിക്കും...

അജ്ഞാതനാകിയ മരണപ്രപഞ്ചത്തിൻ
‍അരമനരഹസ്യങ്ങള്‍ പറയും...
ഉയിരോ നിത്യം.. ഉടലോ നിത്യം..
അറിയാത്ത സത്യങ്ങള്‍ അവര്‍ ചൊല്ലും