ചിത്രം - പൊന്നാപുരം കോട്ട
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
രൂപവതീ.... രുചിരാംഗീ....രോമാഞ്ചം ചൂടിവരൂ...
മോഹവതീ മധുരാംഗീ...മാറിലെ ചൂടുതരൂ...
ഈ കാറ്റും കാറ്റല്ല...ഈ കുളിരും കുളിരല്ല...
ഇണയരയന്നമേ......നിന്റെ
പട്ടിളം പീലി കൊണ്ട് നെയ്തൊരീ ചിറകുകള്‍
പൊട്ടിപ്പൊതിഞ്ഞെങ്കില്‍ ഒന്നു പൊട്ടിപ്പറന്നെങ്കില്‍...
നിന്റെ നീലപൊയ്കതന്‍ മടിത്തട്ടില്‍
ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍...
ഈ മഞ്ഞും മഞ്ഞല്ല.... ഈ അമൃതും അമൃതല്ല...
ഇണയരയന്നമേ....നിന്റെ
മുത്തണിപ്പന്തലിലെ മുന്തിരിക്കുടുക്കകള്‍
മുത്തിക്കുടിച്ചെങ്കില്‍ മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍....
നിന്റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍ ഒരു
നീലരത്നമായ് ഞാന്‍ പതിഞ്ഞെങ്കില്‍...