1.8.11

ചിത്രം - വിലയ്ക്കുവാങ്ങിയ വീണ
ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

ഇഴനൊന്തു തകര്‍ന്നൊരു മണ്‍വീണ ഞാന്‍
ഇടനെഞ്ചില്‍ അപശ്രുതി മാത്രം...
ഇതള്‍വാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനല്‍ മാത്രം... എന്‍
ഹൃദയത്തില്‍ എരിവേനല്‍ മാത്രം...

നെടുവീര്‍പ്പിന്‍ താളമായ് ഇതുവഴിയൊഴുകും
ചുടലപ്പറമ്പിലെ കാറ്റേ...
ഉണരൂ... വന്നെന്നെ പുണരൂ...
സ്വരരാഗമധുരിമ ചൂടിയ കാറ്റേ..
ഗന്ധര്‍വഗാനത്തിന്‍ അന്തിമപാദമേ..
ചിന്തകളില്‍ വീണുറയൂ..

ചിരകാല മോഹങ്ങള്‍ തോരണംചാര്‍ത്തുമെന്‍
ചിത്ര മനോരഥപഥമേ..
മറക്കൂ.. സര്‍വ്വവും മറക്കൂ..
നിറദീപമണഞ്ഞു തിമിരമായ് മുന്നിൽ‍
പിടയരുതേ തേങ്ങി വിതുമ്പരുതേ
എന്‍കരളാം ചിറകറ്റ കിളിയേ.....