1.8.11

ചിത്രം - വാഴ്വേ മായം
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

ഈ യുഗം കലിയുഗം..
ഇവിടെയെല്ലാം പൊയ്‌മുഖം...
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിക്കുന്നു..
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോൾ
‍മനസ്സില്‍ ദൈവം മരിക്കുന്നു...

കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍
കാലം മനുഷ്യനെ നടയ്ക്കുവെച്ചു...
നിത്യയാം നിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യം ഇതേവരെ പിന്തുടര്‍ന്നു..
വെറുതേ പിന്തുടര്‍ന്നു..

ആയിരം കതകുകള്‍ ആത്മാവിന്‍ കതകുകൾ
‍ആരോ പ്രവാചകര്‍ തുറന്നുതന്നു..
നിത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
നീയും മനുഷ്യനും ഒന്നുചേരും..
ഒരുനാള്‍ ഒന്നുചേരും...