ചിത്രം - ദിവ്യദർശനം
ശ്രീകുമാരൻ തമ്പി - എം എസ് വിശ്വനാഥൻ - പി ജയചന്ദ്രൻ , ബി വസന്ത
കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍
കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍..
ദീപാരാധന നേരത്തു നിന്‍ മിഴി
ദീപങ്ങള്‍ തൊഴുതു ഞാന്‍..
സ്വര്‍ണ്ണക്കൊടിമരച്ഛായയില്‍
നിന്നൂ നീയന്നൊരു സന്ധ്യയില്‍
ഏതോ മാസ്മര ലഹരിയിലെന്‍ മനം
ഏകാന്ത മന്ദിരമായി എന്‍ മനം
ഏകാന്ത മന്ദിരമായി..
അശ്വതിയുത്സവ തേരു കണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപ്പൊയ്കതന്‍ അരമതിലില്‍ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു...
ആ രാവില്‍ അറിയാതെ ഞാന്‍ കരഞ്ഞു..
കൂത്തമ്പലത്തിലെ കൂത്തറയില്‍
കൂടിയാട്ടം കണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍തന്‍ പാട്ടിലൂടോമന
രാത്രിസന്ദേശം അയച്ചു തന്നു..
രാത്രിസന്ദേശം അയച്ചു തന്നു..
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നു..
ഞാന്‍ ഓടിവന്നു..
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നു
കാവില്‍ ഇലഞ്ഞികള്‍ പൂ ചൊരിഞ്ഞു
കാവിലിലഞ്ഞികള്‍ പൂ ചൊരിഞ്ഞു