ചിത്രം - ചെണ്ട
പി ഭാസ്കരൻ - ജി ദേവരാജൻ - പി മാധുരി
താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന
മേളത്തിൽ ചിലങ്കകൾ കിലുങ്ങി..
ഗാനത്തിൽ ഓളത്തിൽ ആനന്ദനടനത്തിൽ
തേനുറ്റ മലർമെയ് കുലുങ്ങി ..
മാകന്ദ വിശിഖന്റെയമ്പലത്തിൽ
മാധവ പുഷ്പിത മണ്ഡപത്തിൽ
കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു.. ഞാൻ
കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടുന്നു..
അ അ ആ ..അ അ ആ ..അ അ ആ ..
ആയിരം ഭാവത്തിൽ അന്യൂന ലാസ്യത്തിൽ
ആലോലമാലോലമിളകി..
സഞ്ചിത രാഗത്തിൽ ചഞ്ചലപാദത്തിൽ
രംഗത്തിൽ എന്മേനിയൊഴുകി..
പാട്ടിന്റെ പൂമാരി വീണ് വീണ്
കാട്ടിലെ മുളങ്കാട് പീലി നീർത്തി
മാനസമായൂരം വീണ്ടുമേതോ
മാദകലഹരിയിൽ നൃത്തമാടി..
അ അ ആ ..അ അ ആ ..അ അ ആ ..