4.8.11

ചിത്രം - റസ്റ്റ് ഹൗസ്
ശ്രീകുമാരൻ തമ്പി - എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, എസ് ജാനകി

യമുനേ .. യമുനേ.. പ്രേമയമുനേ..
യദുകുല രതിദേവനെവിടെ.. എവിടെ
യദുകുല രതിദേവനെവിടെ..
നീല പീലി തിരുമുടിയെവിടെ
നിറകാല്‍ത്തളമേളമെവിടെ
യദുകുല രതിദേവനെവിടെ..

പൂവമ്പനുറങ്ങാത്ത രാത്രിയില്‍ നിനക്കായ്
പൂവണി തളിര്‍മെത്ത വിരിച്ചു..
ഞാൻ വിരിച്ചു..
താരണി മധുമഞ്ചം നീ വിരിച്ചീടുകില്‍
പോരാതിരിക്കുമോ... കണ്ണന്‍..
പോരാതിരിക്കുമോ കണ്ണന്‍..

പുല്ലാങ്കുഴല്‍വിളി കേള്‍ക്കാന്‍ കൊതിച്ചപ്പോള്‍
ചെല്ലമണിത്തെന്നല്‍ ചിരിച്ചു...
കളിയാക്കി ചിരിച്ചു..
നീ തൂകുമനുരാഗ നവരംഗ ഗംഗയില്‍
നീന്താതിരിക്കുമോ... കണ്ണന്‍..
നീന്താതിരിക്കുമോ കണ്ണന്‍...