1.8.11

ചിത്രം - ചെകുത്താന്റെ കോട്ട
പി ഭാസ്കരന്‍ - ബി എ ചിദംബരനാഥ് - യേശുദാസ്

മന്ദമന്ദം നിദ്ര വന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍
ചിന്ത തന്റെ പൊന്‍‌വിളക്കിന്‍ തിരിതാഴ്ത്തുന്നു....
തിരി താഴ്ത്തുന്നു....

ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു..
മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍...

ചന്ദ്രശാലയില്‍ വന്നിരിയ്ക്കും അസുര സ്വപ്നമേ..
ഞാന്‍ നിന്‍ മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ...

ചേതന തന്‍ ദ്വാരപാലകര്‍ ഉറങ്ങുന്നു
ഹൃദയഭാര വേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ
പ്രേമസാഗര ദേവതയാം മണിക്കിനാവേ.. എന്നെ
താമരക്കൈവിരലിനാല്‍ തഴുകിയാട്ടെ...