ചിത്രം - മയിലാടുംകുന്ന്
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം...
ബന്ധുരേ രാഗബന്ധുരേ..നീ
എന്തിനീ വഴി വന്നു..
എനിയ്ക്കെന്തു നല്‍കാന്‍ വന്നു....
കാട്ടുതാറാവുകള്‍ ഇണകളെ തിരയും
കായലിനരികിലൂടെ....
കടത്തുതോണികളില്‍ ആളെ കയറ്റും
കല്ലൊതുക്കുകളിലൂടെ..
തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള
പ്രതിഫലമാണോ നിന്റെ മൗനം...
കാക്ക ചേക്കേറും കിളിമരത്തണലില്‍
കാതരമിഴികളോടെ...
മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും
സ്വപ്ന രത്നഖനിയോടെ..
ഒരുങ്ങിവരും സൗന്ദര്യമേ...എനിയ്ക്കുള്ള
മറുപടിയാണോ നിന്റെ മൗനം....നിന്റെ മൗനം......