ചിത്രം - സിന്ദൂരച്ചെപ്പ്
യൂസഫ് അലി - ദേവരാജന്‍ - യേശുദാസ്
തണ്ണീരില്‍ വിരിയും താമരപ്പൂ..
കണ്ണീരില്‍ വിരിയും പ്രേമപ്പൂ
കനിയായ് മാറും കാനനപ്പൂ
കാറ്റില്‍ കൊഴിയും പ്രേമപ്പൂ...
മനംപോലെ മംഗല്യം കൊതിയ്ക്കുന്നു
മറ്റൊരു നാടകം നടക്കുന്നു...
വിളിച്ചാലും കേള്‍ക്കാതെ
തടുത്താലും നില്‍ക്കാതെ
വിധിയുടെ ചക്രങ്ങള്‍ തിരിയുന്നു..
തിരിയുന്നൂ.....
കരളിന്റെ സ്ഥാനത്തു കല്ലായിരുന്നെങ്കില്‍
കരയാതിരിയ്ക്കുവാന്‍ കഴിഞ്ഞേനേ..
അറിയാതെ അടുക്കുന്നു
അറിഞ്ഞും കൊണ്ടകലുന്നു
അപരാധമറിയാത്ത ഹൃദയങ്ങള്‍...
ഹൃദയങ്ങള്‍.....