1.8.11

ചിത്രം - നൃത്തശാല
ശ്രീകുമാരന്‍തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്

ദേവവാഹിനീ തീരഭൂമിയിൽ
‍ദേവതാരപൂന്തണലില്‍..
ഇന്ദ്രജാല മഹേന്ദ്രജാല
ചന്ദ്രികാങ്കണത്തില്‍...
നീവരൂ സഖീ നീവരൂ
നിന്‍ കിനാവിന്‍ മധു തരൂ.....

പുളകപുതുമലര്‍ തോരണം ചാര്‍ത്തിയ
പുരുഷവാഹനത്തില്‍...
ദേവകുമാരിയായ് നീയുയരുന്നെൻ
‍മായാമോഹവീയത്തില്‍...
ഈ ആനന്ദസുഗന്ധോന്മാദം
എന്നെ മന്മഥനാക്കി..
നിന്നെ രതിദേവിയാക്കി....

കനകവസന്തപ്പൂമഴപൊഴിയും
കല്പനതന്‍ പുളിനം..
സ്വപ്നശലാകകള്‍ പാറിനടക്കും
സ്വര്‍ണ്ണരേഖാ നദിതീരം..
ഈ മോഹാംഗവസന്തോന്മാദം
എന്നെ ദുഷ്യന്തനാക്കി..
നിന്നെ ശകുന്തളയാക്കി...