1.8.11

ചിത്രം - താര
വയലാര്‍ - ദേവരാജന്‍ - യേശുദാസ്

കാളിദാസന്‍ മരിച്ചു കണ്വമാമുനി മരിച്ചു ...
അനസൂയ മരിച്ചു പ്രിയംവദ മരിച്ചു
ശകുന്തള മാത്രം മരിച്ചില്ല..

വ്യഥകള്‍പൂക്കുമീ മാലിനിതീരത്ത്
ഗര്‍ഭിണിയാമവള്‍ ഇരിക്കുന്നു..
അവളുടെ മനസ്സിലെ നിത്യഹോമാഗ്നിയില്‍
ആയിരംസ്വപ്നങ്ങള്‍ കരിയുന്നു..
കാലം ചിരിക്കുന്നു..

ദുഃഖിതയാകുമീ ആശ്രമകന്യയെ
ദുഷ്യന്തനിപ്പൊഴും മറക്കുന്നു..
അണപൊട്ടിയൊഴുകുമീ അശ്രുപ്രവാഹത്തില്‍
ആയിരംമോഹങ്ങള്‍ തകരുന്നു..
കാലം ചിരിക്കുന്നു...