ചിത്രം - അകലങ്ങളില്‍ അഭയം
ആര്‍ കെ ദാമോദരന്‍ - ദേവരാജന്‍ - യേശുദാസ്
മുഖശ്രീ വിടര്‍ത്തുന്ന കൗമാരം...
ഹരിശ്രീ കുറിക്കുന്ന പൂക്കാലം...
സൗന്ദര്യമേ....
സൗന്ദര്യമേ നീയെന്‍ മുഗ്ദ്ധാനുരാഗത്തിന്‍
സങ്കല്പ സംഗീതമേളം...
ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും എന്നിലു-
ന്മാദമുണര്‍ത്തുന്ന മോഹത്തിലും....
ശയ്യാഗൃഹത്തില്‍ വന്നണയുന്നു നീ
ശാലീനരാവിന്റെ രോമാഞ്ചമായ്..
ശാലീനരാവിന്റെ രോമാഞ്ചമായ്.....
രോമാഞ്ചമായ്.....
മലര്‍മേനിയാളിന്നു ഹൃദയത്തിലും മഞ്ജു-
മധുവാണി എന്‍പ്രേമഗാനത്തിലും...
അനുഭൂതിതല്പത്തില്‍ വിടരുന്നിതാ
അഭിലാഷവാസന്ത സൗരഭ്യമായ്...
അഭിലാഷവാസന്ത സൗരഭ്യമായ്......
സൗരഭ്യമായ്.....