1.8.11

ചിത്രം - ആ നിമിഷം
പി ഭാസ്കരന്‍ - എം എസ് ബാബുരാജ് - യേശുദാസ്

അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു
അലകടലായെന്‍‌മനമുണര്‍ന്നു...
പുളകം വിരിഞ്ഞു സ്വപ്നം വിടര്‍ന്നു
പൂനിലാവൊളി പരന്നു ...പ്രേമ
പൂനിലാവൊളി പരന്നു...

പതിവായി മാനത്തുവിടരുന്ന ചന്ദ്രൻ
‍പാരിതിലെല്ലാര്‍ക്കും സ്വന്തം..
ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം...
എന്നയല്‍പക്കത്തെ രാഗാര്‍ദ്ര ചന്ദ്രന്‍
എനിക്കുമാത്രം സ്വന്തം..എന്നും
എനിക്കുമാത്രം സ്വന്തം...

പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍
പനിനീരു പെയ്യുന്നചന്ദ്രന്‍..എന്റെ
അനുരാഗമോഹനചന്ദ്രന്‍....
നിത്യവുമെന്നുള്ളില്‍ പൗര്‍ണ്ണമിയൊരുക്കാൻ
‍നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍..എങ്ങും
നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍ ....