27.7.11

ചിത്രം - ചൂള
സത്യന്‍ അന്തിക്കാട് - രവീന്ദ്രന്‍ - യേശുദാസ്

താരകേ...മിഴിയിതളില്‍ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ ഏകാന്ത തീരത്തിൽ
‍പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിന്‍ നെഞ്ചില്‍ ഉണരാറുണ്ടൊ..
മോഹങ്ങളിന്നും നിന്നെ പുല്‍കുമോ..
മനസ്സിന്റെ മായാവാതില്‍
തുറന്നീടും നൊമ്പരത്താല്‍
നീ രാഗപൂജ ചെയ്യുമോ...

നോവുന്ന സ്വപ്നങ്ങള്‍തന്‍
ചിതയില്‍ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളില്‍
വിതുമ്പുന്നൊരോര്‍മ്മ പോലെ
എന്നും തപം ചെയ്യുമോ...