ചിത്രം - ഡെയ്ഞ്ചര്‍ ബിസ്കറ്റ്
ശ്രീകുമാരന്‍ തമ്പി - ദക്ഷിണാമൂര്‍ത്തി - യേശുദാസ്
ഉത്തരാസ്വയംവരം കഥകളി കാണുവാന്‍
ഉത്രാടരാത്രിയില്‍ പോയിരുന്നു...
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു..
ഇരയിമ്മന്‍തമ്പി നല്‍കും ശൃംഗാരപദലഹരി....
ഇരുസ്വപ്നവേദികളില്‍ അലിഞ്ഞു ചേര്‍ന്നു..
കരളിലെ കളിത്തട്ടില്‍ അറുപതു തിരിയിട്ട
കഥകളി വിളക്കുകള്‍ എരിഞ്ഞു നിന്നു...
കുടമാളൂര്‍ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ്
ഹരിപ്പാട്ടു രാമകൃഷ്ണന്‍ വലലനായി...
ദുര്യോധന വേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതന്‍ ചെണ്ട ഉണര്‍ന്നുയര്‍ന്നു...
ആയിരം സങ്കല്‍പ്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവിൽ
അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി...
അതുകഴിഞ്ഞ് ആട്ടവിളക്കണഞ്ഞു പോയി എത്ര എത്ര
അജ്ഞാതവാസമിന്നും തുടരുന്നു ഞാന്‍...