27.7.11

ചിത്രം - നീലക്കണ്ണുകള്‍
ഓ എന്‍ വി കുറുപ്പ് - ദേവരാജന്‍ - ജയചന്ദ്രൻ

‍കല്ലോലിനീ... വനകല്ലോലിനീ...
നിന്‍ തീരത്തു വിടരും ദുഃഖപുഷ്പങ്ങളെ
താരാട്ടു പാടിയുറക്കൂ... ഉറക്കൂ....
കല്ലോലിനീ.....

തങ്ക തളിരിലകള്‍ താലോലം പാടിപ്പാടി
പൊന്‍തിരി തെറുക്കുന്ന വനഭൂമി..
നീലവിശാലതയെ തൊട്ടുഴിയുവാന്‍
പച്ചത്താലങ്ങളുയര്‍ത്തുമീ തീരഭൂമി..
ഇവിടെ നിന്‍ കാല്‍ത്തളകള്‍ കരയുന്നുവോ...
ഇവിടെ നിന്‍ കളഗീതം ഇടറുന്നുവോ...
ഇടറുന്നുവോ... ഇടറുന്നുവോ...

പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും
എങ്ങോ പറന്നകന്ന മരുഭൂമി..
തേയിലക്കൊളുന്തുപോല്‍ ജീവിത കുരുന്നുകള്‍
വേനലിലെരിയുമീ ഉഷ്ണഭൂമി..
ഇവിടെ നിന്‍ പൂത്തളിക ഒഴിയുന്നുവോ..
ഇവിടെ നിന്‍ ബാഷ്പബിന്ദു പുകയുന്നുവോ..
പുകയുന്നുവൊ... പുകയുന്നുവോ...