27.7.11

ചിത്രം - പഞ്ചാമൃതം
ശ്രീകുമാരന്‍തമ്പി - ദേവരാജന്‍ - ജയചന്ദ്രന്‍

ഹൃദയേശ്വരീ നിന്‍ നെടുവീര്‍പ്പിൽ ‍ഞാനൊരു
മധുരസംഗീതം കേട്ടു...
പ്രണയത്തിന്‍ രാഗാലാപനമായാ
സുഗമസംഗീതം കേട്ടു...

അകലുമ്പോഴും അലരി‍ന്റെ കവിളില്‍
അണിമുത്തു വിതറുന്നു യാമം...
പിരിയുമ്പോഴും സ്നേഹാദ്രയായി
സുഗന്ധംപകരുന്നു പുഷ്പം...
രജനീഗന്ധിയാം പുഷ്പം........

ഉറങ്ങുമ്പോഴും മലര്‍വള്ളി പെണ്ണിന്‍
ഉടലില്‍ നിറയുന്നു പുളകം...
കരയുമ്പോഴും പ്രിയ തന്റെ ചുണ്ടില്‍
അടരാന്‍ തുടിക്കുന്നു രാഗം..
എനിയ്ക്കുള്ളതാം പത്മരാഗം....