ചിത്രം - രാസലീല
വയലാര്‍ - സലില്‍ ചൗധരി - ജയചന്ദ്രൻ
നിശാസുരഭികള്‍ വസന്തസേനകള്‍ നടനമാടന്‍ വരികയോ
രതിനടനമാടാന്‍ വരികയോ...
എന്നെ വിളിച്ചുണര്‍ത്താന്‍ പ്രിയദര്‍ശിനി നീ
വികാരവതിയായ് വരികയോ വീണ്ടും വരികയോ..
മദാലസ യാമിനി ഒരു രാസലീലാലോലയെപ്പോലെ
വരുമ്പോള്‍ വെണ്ണിലാവിന്‍ യമുന ലജ്ജയില്‍ മുങ്ങിയോ...
മനോരഥ വീഥിയില്‍ ഒരു ക്ഷീരസാഗരപുത്രിയെപ്പോലെ
ഒഴുകും നിന്‍ സുഗന്ധം തഴുകും തെന്നലായ് ഞാന്‍ വരും...
വിലാസിനി നീ സഖി നഖരേഖ മൂടും നീർത്തുകിലോടെ
കുളിക്കും നിന്റെ പൂമെയ് പൊതിയുമോളമായ് ഞാന്‍ വരും...