ചിത്രം - ഒരു പെണ്ണിന്റെ കഥ
വയലാര്‍ - ദേവരാജന്‍ - യേശുദാസ്
സൂര്യഗ്രഹണം... സൂര്യഗ്രഹണം...
ഗ്രഹണം കഴിഞ്ഞാല്‍ അസ്തമനം...
അസ്തമനം... അസ്തമനം...
നിത്യപ്രകാശത്തെ കീഴടക്കുന്നു
നിഴലിന്‍ പ്രതികാരം...
അപമാനിതയായ് പിറകേ നടന്നൊരു
നിഴലിന്‍ പ്രതികാരം...
നാലുകെട്ടി പൊന്‍വെയിലിന്‍ നാലുകെട്ടില്‍
നാടുവാണരുളിയ തമ്പുരാനേ..
നിനക്കെതിരേ ഫണമുയര്‍ത്തി..
നീ പണ്ടു നോവിച്ച കരിനാഗം..
അഗ്നിച്ചിറകുള്ള പകലിന്‍ പൊയ്‌മുഖം
കരിവാളിക്കുന്നു..
കദളീവനത്തിന്‍ ഹൃദയമൊരുക്കിയ
കനല്‍ക്കണ്ണടയുന്നു...